ആദ്യ വിജയം കരസ്ഥമാക്കി അർജൻ്റീന…
കോപ്പയിലെ ആദ്യ വിജയം കരസ്ഥമാക്കി അർജൻ്റീന. 12 അം മിനിറ്റിൽ മെസ്സിയുടെ പാസിൽ റോഡ്രിഗസ് ആണ് സ്കോർ ചെയ്തത്. അർജൻ്റീനയുടെ പ്രകടനം അത്ര നന്നല്ല, അങ്ങനെ തട്ടീം മുട്ടിം ഒരു വിധത്തിൽ രക്ഷപെട്ടു എന്ന് പറയുന്നതാവും നല്ലത്.
മെസ്സിയും സുവാരസും നേർക്കുനേർ ഇറങ്ങിയ മത്സരത്തിൽ മെസ്സി കളം നിറഞ്ഞു കളിച്ചപ്പോൾ സുവാരസിന് തൻ്റേതായ പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ല. ഏകപക്ഷിയമായ ഒരു ഗോളിനാണ് അർജൻ്റീനയുടെ വിജയം.






































