23 ദിവസത്തിന് ശേഷം ഫിയോരെന്റീന മാനേജര്‍ റോളില്‍ നിന്നും ഒഴിഞ്ഞ് ഗട്ടൂസോ
23 ദിവസത്തിനുശേഷം ഫിയോറെന്റീനയുടെ മാനേജർ സ്ഥാനം ജെന്നാരോ ഗാറ്റുസോ ഉപേക്ഷിച്ചു.2020-21 കാമ്പെയ്‌നിന്റെ അവസാനം നാപോളിയുമായുള്ള ബന്ധം വിച്ഛേദിച്ച 43 കാരനായ ലോകകപ്പ് ജേതാവിനെ മെയ് 25 ന് ആണ് ഫിയോറെന്റീനയുടെ മാനേജറായി സ്ഥാനം ഏറ്റത്.ഈ സമ്മറിലെ റിക്രൂട്ട്‌മെന്റ് നയവുമായി ബന്ധപ്പെട്ട് കോച്ചും ബോർഡും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ആണ് ഗട്ടൂസോ ടീമുമായി പിരിഞ്ഞത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ക്ലബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഒരു പ്രസ്താവന ഇപ്രകാരമാണ്: “എസിഎഫ് ഫിയോറെന്റീനയും മിസ്റ്റർ റിനോ ഗാറ്റുസോയും മുൻ കരാറുകളെ പിന്തുടരേണ്ടതില്ലെന്നും അതിനാൽ അടുത്ത ഫുട്ബോൾ സീസൺ ഒരുമിച്ച് ആരംഭിക്കരുതെന്നും ഞങ്ങള്‍ തീരുമാനിച്ചു.ഫിയോറെന്റീനയും ഫ്ലോറൻസ് നഗരവും അർഹിക്കുന്ന ഒരു പുതിയ മാനേജറെ തേടി ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.”






































