Foot Ball Top News

കോപ 2019 ഫൈനല്‍ റീപ്ലേക്ക് ഒരുങ്ങി ബ്രസീല്‍ പെറു ടീമുകള്‍

June 17, 2021

കോപ 2019 ഫൈനല്‍ റീപ്ലേക്ക് ഒരുങ്ങി ബ്രസീല്‍ പെറു ടീമുകള്‍

2019 ലെ ഫൈനലിന്റെ റീപ്ലേ നാളെ,കോപയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ബ്രസീല്‍ പെറുവിനെ നേരിടും.വെനസ്വേലയ്‌ക്കെതിരായ 3-0 വിജയത്തോടെ ട്രോഫി നിലനിര്‍ത്താനുള്ള പോരാട്ടം ബ്രസീല്‍ തുടങ്ങി കഴിഞ്ഞു.പെറു കോപയില്‍  തങ്ങളുടെ ആദ്യ മത്സരത്തിനു ഒരുങ്ങുകയാണ്.നാളെ രാവിലെ ഇന്ത്യന്‍ സമയം അഞ്ചരക്കാണ് മത്സരം നടക്കാന്‍ പോകുന്നത്.

ജൂണിൽ നേരത്തെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെതിരെ കഴിഞ്ഞ തവണ ജയം നേടിയ പെറു ഇതിനു മുന്നേ  ബ്രസീല്‍,ചിലി,അര്‍ജന്റീന,കൊളംബിയ എന്നിവരുടെ കൈയ്യില്‍ നിന്നും തുടരെ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്.അവര്‍  ഈ അടുത്ത് തങ്ങളുടെ ഏറ്റവും മോശപ്പെട്ട ഫോമില്‍ ആണ്.ഈ സമയത്ത് തന്നെ ബ്രസീലിനെ നേരിടുക എന്നത് പെറുവിന് അതിയായ സമ്മര്‍ദം ചെലുത്തുന്നു.തങ്ങളുടെ കൈയ്യില്‍ അനേകം യുവ താരങ്ങള്‍ ഉണ്ടെങ്കിലും ആദ്യ മത്സരത്തിലെ അതെ ടീമിനെ തന്നെ ഇത്തവണയും ടിറ്റെ  വിനിയോഗിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

Leave a comment