ബെന്‍ വൈറ്റ് ; ഈ സമ്മറിലെ ആഴ്സണലിന്റെ സൈനിംഗ് ടാര്‍ഗറ്റ്
2021-22 ന് മുമ്പായി ഒരു വലിയ പേര് സൈന്‍ ചെയ്യാന്‍ ഗണ്ണേഴ്സ് ആഗ്രഹിക്കുന്നു.ബ്രൈടൺ ഡിഫെൻഡർ ബെൻ വൈറ്റിനായി ആഴ്സണൽ56 മില്യൺ ഡോളർ വാഗ്ദാനം ചെയ്യുന്നുവെന്ന് അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.താരത്തിന് വേണ്ടി ക്ലബ് ചോദിക്കുന്ന പണം നല്കാന് ആഴ്സണല്‍ തയ്യാറാണ് അതിനാല്‍ ഈ ഒരു ഡീല്‍ ഈ സമ്മറില്‍ നടക്കും എന്ന് തന്നെയാണ് കരുതപെടുന്നത്.
എന്നാല്‍ താരത്തിന് വേണ്ടി പലരും രംഗത്ത് ഉണ്ട് എന്നും അതിനാല്‍ ഒരു തീരുമാനം എത്രയും പെട്ടെന്ന് ആഴ്സനലിന്റെ ഭാഗത്ത് നിന്നും വരേണ്ടത് ഉണ്ട്.ആര്ട്ടെട്ടയുടെ കീഴില്‍ ഒരു പുതിയ സ്പോര്‍ട്ടിംഗ് പ്രൊജക്ട്ടിനു ആഴ്സണല്‍ വഴിവക്കാന്‍ ഒരുങ്ങുന്നുണ്ട് എന്ന സൂചനയാണ് ഇതില്‍ നിന്നും ലഭിക്കുന്നത്.ഇതിനു മുന്നേ ബാഴ്സ താരമായ കുട്ടീഞ്ഞോയേയും ആഴ്സണല്‍ പിന്തുടരുന്നതായി വാര്‍ത്തകള്‍ കേട്ടിരുന്നു.






































