ബാക്കി തരാൻ പണമില്ല , ഫിലിപ്പെ ക്യൂട്ടീന്യോയെ ലിവർപൂളിന് മടക്കി നല്കാൻ ഒരുങ്ങി ബാർസിലോണ
ക്യൂട്ടീന്യോയെ വാങ്ങിയ വകയിൽ ബാക്കി നൽകാനുള്ള 50 മില്യൺ ഇല്ലാതെ നട്ടം തിരിഞ്ഞു ബാർസിലോണ മാനേജ്‌മന്റ്, ഇതിനു മാപ്പുപരിഹാരമായി താരത്തെ തിരികെ നല്കാൻ ആലോചിക്കുന്നു എന്ന് ക്ലബ് വൃത്തങ്ങൾ
ബാർസലോണക്കായി 96 മത്സരങ്ങളിൽ ഇറങ്ങിയ ഫിലിപ്പെ 24 ഗോളുകളും നേടിയിട്ടുണ്ട്,കഴിഞ്ഞ സീസണിൽ ബയേണിലേക്കു ലോണിൽ പോയ താരം സ്വന്തം ക്ലബായ ബാർസിലോനയെ 8 -2 തകർക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു .
മടങ്ങി വന്നാൽ ക്ളോപ്പ് സ്വീകരിക്കുമോ എന്നതും സംശയമാണ് , ലിവർപൂൾ ആരാധകർക്കെന്നും ഓർമിക്കാൻ ഫിലിപ്പെ ക്യൂട്ടീന്യോ ഒരു പിടി നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ചെന്നുള്ളത് ഒരു വാസ്തവമാണ് എങ്കിലും ഒരു മടങ്ങി വരവ് അർഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഇവർ രണ്ടു പക്ഷക്കാരാണ്. കാത്തിരുന്ന് കാണേണ്ടത് തന്നെ






































