Cricket cricket worldcup Top News

ധവാൻ ഉടൻ തിരിച്ചെത്തുമെന്ന് കൊഹ്‌ലി

June 14, 2019

author:

ധവാൻ ഉടൻ തിരിച്ചെത്തുമെന്ന് കൊഹ്‌ലി

ലണ്ടൻ : പരിക്കിനെ തുടർന്ന് ലോക്കപ്പിൽ നിന്ന് പുറത്തായ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ തിരിച്ചുവരുമെന്ന് ഇന്ത്യൻ നായകൻ കോഹ്ലി പറഞ്ഞു. ധവാന്‍ ലോകകപ്പിന്റെ ലീഗ് മത്സരങ്ങളുടെ അവസാനഘട്ടത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കോഹ്ലി പറഞ്ഞു. ഇന്നലെ മത്സരം മഴ മൂലം ഉപേക്ഷിച്ചതിന് ശേഷം നടന്ന വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ധവാൻ ഇപ്പ്പോൾ വിശ്രമത്തിലാണെന്നും. അദ്ദേഹത്തിന്റെ കൈയിൽ പ്ലാസ്റ്റർ ഇട്ടേക്കുവാണെന്നും കൊഹ്‌ലി വാർത്ത സമ്മേളനത്തിൽ പറഞ്ഞു അദ്ദേഹത്തിന്റെ
ഫിറ്റ്നസ് നോക്കി വരുകയാണെന്നും ഇന്ത്യൻ നായകൻ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ കൈ വിരലിന് പരിക്കേറ്റാണ് ധവാൻ പുറത്തായത്.ഈ മാസം മുപ്പതിന് ഇംഗ്ലണ്ടുമായുള്ള മല്സരത്തില് ധവാൻ കളിക്കുമെന്നാണ് റിപ്പോർട്ട്.

Leave a comment