ഹാട്രിക്ക് വിജയവുമായി സിറ്റി
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സിയിൽ മാഞ്ചസ്റ്റർ സിറ്റി ഒളിമ്പിയാക്കോസിനെ പരാജയപ്പെടുത്തി 100 ശതമാനം റെക്കോർഡ് നിലനിർത്തി.ഫെറാൻ ടോറസിന്റെ മികച്ച ഫിനിഷിലൂടെ സിറ്റി തുടക്കത്തിൽ തന്നെ ലീഡ് നേടിയിരുന്നുവെങ്കിലും ഗ്രീക്ക് ചാമ്പ്യൻമാർക്കെതിരെ കഠിനമായ ഒരു മല്‍സരമായിരുന്നു അവര്‍ക്ക് ലഭിച്ചത്.എതിരിലാത്ത മൂന്നു ഗോളിന് സിറ്റി വിജയം രേഘപ്പെടുത്തിയത്.
കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് സെപ്റ്റംബർ 21 മുതൽ കളിക്കാതിരുന്ന ജീസസിനെ ബെഞ്ചിൽ നിന്ന് ഇറക്കി ഒൻപത് മിനിറ്റ് ബാക്കി നിൽക്കെ മികച്ച ഒരു ഗോള്‍ നേടി അദ്ദേഹം തിരിച്ചുവരവ് ഗംഭീരമാക്കി.മറ്റൊരു പകരക്കാരനായ ജോവ കാൻസെലോ അവസാനിക്കുന്നതിനുമുമ്പ് അടുത്ത ഗോള്‍ നേടി ലീഡ് വര്‍ദ്ധിപ്പിച്ചു.ഇപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സിറ്റി.ഒരു വിജയം മാത്രം നേടിയ ഒളിമ്പിയാക്കൊസ് മൂന്നാം സ്ഥാനത്തും.






































