European Football Foot Ball Top News

വീണ്ടും സൂപ്പര്‍ താരങ്ങളെ ടീമില്‍ എത്തിക്കാന്‍ ബാഴ്സ

October 16, 2020

വീണ്ടും സൂപ്പര്‍ താരങ്ങളെ ടീമില്‍ എത്തിക്കാന്‍ ബാഴ്സ

കഴിഞ്ഞ സീസണുകളില്‍ എല്ലാം സൂപ്പര്‍ താരങ്ങളെ ടീമില്‍ എത്തിച്ച് ആകെ കുഴഞ്ഞ് മറിഞ്ഞിരിക്കുകയാണ് ബാഴ്സലോണ.അന്‍റോയിന്‍ ഗ്രീസ്മാന്‍,കുട്ടീഞ്ഞോ,ഉസ്മാന്‍ ഡെംബേലെ എന്നിവര്‍ തങ്ങളുടെ പ്രൈസ് ടാഗിന് നിരക്കാത്ത പ്രകടനമാണ് ഇപ്പോള്‍ കാഴ്ചവയ്ക്കുന്നത്.ഈ സീസണില്‍ ഇടത്തരത്തിലുള്ള ഒരു താരത്തെ സൈന്‍ ചെയ്യാന്‍ പോലും ബാഴ്സയുടെ കൈയില്‍ പൈസ ഇല്ല എന്നത് ആവൃടെ ഇപ്പോഴത്തെ ദയനീയാവസ്ഥയെ കാണിച്ചു തരുന്നു.

ഇപ്പോള്‍ വീണ്ടും ബാഴ്സയില്‍ പുതിയ സൂപ്പര്‍ താരത്തിന് വേണ്ടിയുള്ള പുറപ്പാട് അറഞ്ഞേറുകയാണ്.വാര്‍ത്ത നല്‍കിയത് പ്രമുഘ സ്പോര്‍ട്ട്സ് മാധ്യമമായ എസ് ആണ്.പുതിയ ബാഴ്‌സലോണ പ്രസിഡന്റായി വിക്ടർ ഫോണ്ട് തിരഞ്ഞെടുക്കപ്പെട്ടാൽ പാരിസ് സെന്റ് ജര്‍മന്‍ യുവ താരമായ കൈലിയൻ എംബപ്പെയെ അദ്ദേഹം ലക്ഷ്യമിടുമെന്നാണ് വാര്‍ത്ത.റയല്‍ മാഡ്രിഡിന്‍റെ അടുത്ത ട്രാന്‍സ്ഫര്‍ ബിഗ് ഷോട്ട് ആണ് എംബാപേ.അദ്ദേഹത്തിന് വേണ്ടി അടുത്ത സമ്മരില്‍ ഒരു എല്‍ ക്ലാസ്ശികൊ അരങ്ങേറുമോ എന്നു കാത്തിരുന്നു കാണണം.

Leave a comment