ബൊളീവിയയെ മുക്കി ബ്രസീലിന്റെ ഗോള്‍ മഴ
സാവോ പോളോയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അഞ്ച് തവണ ഗോള്‍ നേടി തുടക്കം ഗംഭീരമാക്കി ബ്രസീല്‍.എതിരാളികളായ ബൊളീവിയയെ എതിരിലാത അഞ്ച് ഗോളിന് ആണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്.ബ്രസീലിന് വേണ്ടി ഗോള്‍ നേടിയത് മാര്‍ക്കിന്യോസ്,കുട്ടിഞ്ഞോ,ഫിര്‍മിഞ്ഞോ എന്നിവര്‍ ആണ്.ബൊളീവിയന്‍ താരമായ ജോസ് കരാസ്കൊ നേടിയ ഓണ്‍ ഗോളും കൂടി ആയതോടെ തുടക്കമാല്‍സരത്തില്‍ അഞ്ച് ഗോള്‍ വിജയം ബ്രസീല്‍ നേടി.
“ഞങ്ങൾ ഇത് ഗൗരവമായി എടുത്തിട്ടുണ്ട് എന്ന വസ്തുത എടുത്തുകാണിക്കേണ്ടതുണ്ട്.ഞങ്ങൾ ഒരിക്കലും തമാശയുള്ള കാര്യങ്ങളൊന്നും ശ്രമിച്ചില്ല, ഞങ്ങൾ എല്ലായ്പ്പോഴും മാന്യരായിരുന്നു. അതാണ് ഫുട്ബോൾ, നിങ്ങൾക്ക് അവസരമുണ്ടെങ്കിൽ കൂടുതൽ ശ്രമിച്ച് കൂടുതൽ സ്കോർ ചെയ്യുക. ഞങ്ങൾ ഈ ഗെയിമിനെ 100% ഗൗരവമായി എടുത്തിട്ടുണ്ട്.”മല്‍സരശേഷം കസമീരോ മാധ്യമങ്ങളോട് പറഞ്ഞു.






































