റയല്‍ മാഡ്രിഡിനെതിരെ ചാരപ്പണി;പോര്‍ച്ചുഗീസ് ഹാക്കര്‍ പിന്റോ പോലീസ് പിടിയില്‍
റയൽ പിന്റോ എന്ന പോർച്ചുഗീസ് ഹാക്കർ റയൽ മാഡ്രിഡിനെതിരെ ചാരപ്പണി ചെയ്തതായി റിപ്പോർട്ട്. ഹംഗറിയിലെ ബുഡാപെസ്റ്റിൽ സൈബർ കുറ്റവാളിയെ അറസ്റ്റ് ചെയ്തു. ലോസ് ബ്ലാങ്കോസിന്റെ അക്കൗണ്ടുകൾ, ഇമെയിലുകൾ, രേഖകൾ, കരാറുകൾ എന്നിവ നിയമവിരുദ്ധമായി ആക്സസ് ചെയ്തുവെന്ന് ആരോപിച്ച് ആണ് അറസ്റ്റ് നടന്നത്.
പോർച്ചുഗീസ് പത്രമായ കൊറിയോ ഡാ മൻഹ പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം റയൽ മാഡ്രിഡ് പിന്റോയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. അറസ്റ്റിന് ശേഷം പിടിച്ചെടുത്ത 12 ഡിസ്കുകളിലൊന്നിൽ നിന്ന് കണ്ടെത്തിയ ക്ലബിന്റെ വിവരങ്ങൾ ആക്സസ് ചെയ്യാൻ അദ്ദേഹം ഒരു വെർച്വൽ സൂപ്പർ കമ്പ്യൂട്ടർ ഉപയോഗിച്ചു എന്നും അവര്‍ പോര്‍ച്ചുഗീസ് പറഞ്ഞു.പിന്റോ തന്റെ ഇടപെടൽ നിരസിച്ചെങ്കിലും,അദ്ദേഹത്തിനെ അധികാരികൾക്ക് കൈമാറാൻ തീരുമാനം ആയിട്ടുണ്ട്.പിന്റോഹാക്ക് ചെയ്ത ലിസ്റ്റില്‍ സ്പോർട്ടിംഗ് സിപിയെയും ഡോയൻ സ്പോർട്സ് ഏജൻസിയും ഉണ്ട്.






































