ജമാല്‍ മുസിയാല പേര് ഓര്‍ത്തുവക്കുക
ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ ഷാല്‍ക്കെയേ എതിരിലാത്ത എട്ട് ഗോളുകള്‍ക്ക് ബയേണ്‍ പരാജയപ്പെടുത്തിയപ്പോള്‍ ക്ലബിന് വേണ്ടി ഗോള്‍ നേടിയ യുവ താരം എന്ന റിക്കോര്‍ഡ് ജമിയാല് മുസിയാല എന്ന ഇംഗ്ലിഷ് താരം നേടി.17 വര്‍ഷവും 205 ദിവസവും വയസ്സ് ഉള്ള താരം മത്സരത്തിന്റെ 81-ാം മിനിറ്റിൽ ഗോള്‍ നേടിയതോടെ റോക്ക് സാന്താക്രൂസിന്റെ റെക്കോർഡ് തകർത്തു.
ജർമ്മൻ വംശജനായ ഇംഗ്ലണ്ട് യൂത്ത് ഇന്റർനാഷണൽ 2019 ൽ ബയേണിന്റെ യുവ ടീമിലേക്ക് വരുന്നതിന് മുന്നേ എട്ട് വർഷം ചെൽസിയുടെ അക്കാദമിയിൽ ചെലവഴിച്ചു.ജൂണിൽ ഫ്രീബർഗിനെതിരെ ബവേറിയൻസിനായി തന്റെ പ്രൊഫഷണൽ, ബുണ്ടസ്ലിഗ അരങ്ങേറ്റം നടത്തി, ജർമ്മൻ ടോപ്പ് ഡിവിഷനിൽ ഇടം നേടിയ ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.






































