European Football Foot Ball Top News

അന്‍റോണിയോ ബ്ലാങ്കോ സിദാന്‍റെ രഹസ്യായുദ്ധമോ???

September 18, 2020

അന്‍റോണിയോ ബ്ലാങ്കോ സിദാന്‍റെ രഹസ്യായുദ്ധമോ???

എല്ലാ യൂറോപ്പിയന്‍ ക്ലബുകളും താരങ്ങളുടെ പിന്നില്‍ ഓട്ടമാണ്,എന്നാല്‍ റയല്‍ മാഡ്രിഡ് മാത്രം ആരേയും സൈന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി തോന്നുന്നില്ല.പോരാത്തതിന് ജയിംസ് റോട്രിഗസ്,ഗരത്ത് ബെയില്‍ എന്നിങ്ങനെ സൂപ്പര്‍ താരങ്ങളെ പറഞ്ഞുവിടുകയും ചെയ്യുന്നു.സിദാന്‍റെ മനസില്‍ എന്താണെന്ന് അറിയാന്‍ ഏതൊരു റയല്‍ ആരാധകനും ആഗ്രഹം ഉണ്ടാകും.എന്നാല്‍ വലിയ വാര്‍ത്തകള്‍ ഒന്നും ടീം കാമ്പില്‍ നിന്നും വരുന്നില്ല താനും.

ഇപ്പോഴത്തെ വാര്‍ത്ത എന്താണെന്ന് വച്ചാല്‍ അന്‍റോണിയോ ബ്ലാങ്കോ എന്ന സ്പാനിഷ് താരത്തിനെ സിദാന്‍ ഫസ്റ്റ് ടീമിലേക്ക് പ്രൊമോഷന്‍ നല്‍കിയെന്നാണ്.താരത്തിന്റെ പേര് അങ്ങനെ കേട്ട് കേള്‍വി ഇല്ലെങ്കിലും കഴിഞ്ഞ മാസം റയല്‍ മാഡ്രിഡ് യുവന്‍റസിനെതിരെ യൂത്ത് ലീഗ് മല്‍സരത്തിലെ പ്രകടനത്തിന് ശേഷമാണ് അദ്ദേഹം ശ്രദ്ധേയന്‍ ആയത്.ചില മാധ്യമങ്ങള്‍ പറയുന്നത് താരം ബ്രസീലിയന്‍ മിഡ് ഫീല്‍ഡര്‍  ആയ കസമീറോയുടെ പകരക്കാരന്‍ ആവുമെന്നാണ്.എന്തായാലും ഒരു കാര്യം ഉറപ്പിക്കാം അന്‍റോണിയോ ബ്ലാങ്കോ ചിലറക്കാരന്‍ അല്ല എന്ന്.

Leave a comment