Foot Ball Top News

അടുത്ത മല്‍സരത്തില്‍ നവാസിന്‍റെ കാര്യം സംശയം തിയഗോ സില്‍വ ഉണ്ടാകും

August 14, 2020

അടുത്ത മല്‍സരത്തില്‍ നവാസിന്‍റെ കാര്യം സംശയം തിയഗോ സില്‍വ ഉണ്ടാകും

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ പാരിസ് സെന്റ് ജെർമെയ്ൻ ഗോൾകീപ്പർ കീലർ നവാസ് ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്.ബുധനാഴ്ച അറ്റലാന്റയ്‌ക്കെതിരായ പി‌എസ്‌ജിയുടെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കോസ്റ്റാറിക്ക കീപ്പർ പരിക്കേറ്റ് മല്‍സരത്തില്‍ നിന്നും പിന്‍മാറിയിരുന്നു.കളിയുടെ അവസാന 10 മിനിറ്റ് സെർജിയോ റിക്കോ ആയിരുന്നു പിഎസ്ജി ഗോള്‍ കീപ്പര്‍.

 

കഴിഞ്ഞ ദിവസം പിഎസ്ജി അതികൃതര്‍ വെബ്സൈറ്റില്‍ നവാസിന്‍റെ നിലയെകുറിച്ച് വിശദീകരിച്ചു.”അദ്ദേഹത്തിന് ഫെമോറല്‍ ബൈസപ്സില്‍ ചെറിയ കീറല്‍ ഉണ്ട്.ശനിയാഴ്ച അദ്ദേഹത്തിന്റെ നില വീണ്ടും പരിശോധിക്കുമെങ്കിലും ചൊവ്വാഴ്ചത്തെ മത്സരത്തിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലാണ്.എന്നാല്‍ കോച്ച് ടൂഷലിന് സന്തോഷം നല്‍കുന്ന മറ്റൊരു വാര്‍ത്തയുണ്ട്.പരിക്കേറ്റ ക്യാപ്റ്റന്‍ തിയഗോ സില്‍വയുടെ കാര്യത്തില്‍ പേടി വേണ്ട എന്നും അദ്ദേഹം അടുത്ത മല്‍സരത്തില്‍ തിരിച്ചെത്തുമെന്നും ക്ലബ് അറിയിച്ചു.

Leave a comment