ബാഴ്സയുടെ ഓഫര്‍ നിരസിച്ച് അര്‍സീന്‍ വെങ്കര്‍
മുൻ ആഴ്സണൽ മാനേജർ അര്‍സീന്‍ വെങ്കര്‍ ബാഴ്സലോണ മാനേജര്‍ ആകാന്‍ ഉള്ള അവസരം നിരസിച്ചതായി ലെ 10 സ്പോർട്ട് റിപ്പോർട്ട് ചെയ്തു.ലാ ലിഗാ ഭീമന്മാർ അടുത്ത സീസണിലെ മാനേജർ ഓപ്ഷനുകൾ കണകാക്കി വെങ്കറിന് അവസരം നൽകുന്നത് ചർച്ച ചെയ്യുകയും ചെയ്തു .എന്നാല്‍ ചില പ്രാരംഭ ചർച്ചകൾ മാത്രം നടന്നേ ഉള്ളൂ അതിനു മുന്നേ തന്നെ വെങ്കര്‍ ബാഴ്സയുടെ ഓഫര്‍ നിരസിച്ച് എന്നാണ് വാര്‍ത്തകള്‍ പറയുന്നത്.
അദ്ദേഹത്തിന് ബാഴ്സയല്ലാതെ വേറെ പല ഓഫറുകളും വന്നെങ്കിലും അദ്ദേഹം ഏത് ഓഫറും സ്വീകരിച്ചില്ല.കിക്ക്വി സെത്തിയെന് അടുത്ത സീസണിലും തുടരും എന്ന് കുറച്ച് ദിവസം മുന്നേ വാര്‍ത്ത വന്നിരുന്നു.വരും ചാമ്പ്യന്‍സ് ലീഗ് മല്‍സരങ്ങളിലെ ബാഴ്സയുടെ പ്രകടനം സെത്തിയെന്റെ ജോലി നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചേക്കാം.






































