Foot Ball Top News

മെസിയെ നേരിടാന്‍ തയ്യാറായി ഗോറട്ട്സ്ക

August 12, 2020

മെസിയെ നേരിടാന്‍ തയ്യാറായി ഗോറട്ട്സ്ക

ബയേണ്‍ മ്യൂണിക്ക് താരം ലിയോണ്‍ ഗോറട്ട്സ്ക ബാഴ്സക്കെതിരെ ഉള്ള മല്‍സരത്തില്‍ ലയണല്‍ മെസ്സിയേ നേരിടാന്‍ പോകുന്നത് തനിക്ക് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് വെളിപ്പെടുത്തി.ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ഇതിന് മുന്നേ നേരിട്ടെന്നും ഇനി നേരിടാന്‍ ബാക്കിയുള്ള താരം മെസ്സിയുമാണെന്നും അദ്ദേഹം പറഞ്ഞു.ഗോറട്ട്സ്ക ഷാല്‍ക്കെയില്‍ ആയിരുന്നപ്പോള്‍ റൊണാള്‍ഡോയെ രണ്ട് തവണ നേരിട്ടിട്ടുണ്ട്.

 

 

മെസ്സിയെ തടയാന്‍  ചെയേണ്ട ഒരേയൊരു മാർഗം കൂട്ടായി പ്രവര്‍ത്തിക്കുക എന്നതാണ്.അദ്ദേഹം  എത്രമാത്രം കഴിവുള്ളവനാണെന്ന് എല്ലാവർക്കും അറിയാം,തീരെ സ്പേസ് ഇല്ലാത്ത ഇറുകിയ സാഹചര്യങ്ങളിലും നിരവധി പരിഹാരങ്ങൾ കണ്ടെത്താൻ അദ്ദേഹത്തിന് കഴിവുണ്ട്.അദ്ദേഹത്തിനെ ഞങ്ങള്‍ ഒറ്റകെട്ടായി നേരിടും.റൊണാള്‍ഡോയെ ഞാന്‍ ഇതിന് മുന്നേ നേരിട്ടിട്ടുണ്ട്.ഇനി ഫുട്ബോള്‍ ഭരിക്കുന്ന മറ്റൊരു താരത്തിനെ നേരിടാന്‍ ലഭിക്കുന്ന അവസരം വളരെ വലുതാണ്.” അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a comment