സാഞ്ചോക്ക് പകരം ബാഴ്സലോണ താരത്തിനെ നോട്ടമിട്ട് യുണൈറ്റഡ്
ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ ബോറൂസിയ ഡോര്‍ട്ട്മുണ്ട് താരമായ ജാഡെന്‍ സാഞ്ചോവിന്‍റെ പിറകെ യുണൈറ്റഡ് കൂടിയിട്ട് കാലം കുറച്ചായി.എന്നാല്‍ ബോറൂസിയ താരത്തിനെ വിട്ട് നല്‍കാന്‍ താല്‍പര്യം കാണിക്കാത്തതിനാല്‍ താരത്തിന് പകരം പുതിയ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റുമായി യുണൈറ്റഡ് മാര്‍ക്കറ്റില്‍ എത്തി എന്ന് ഇഎസ്‌പിഎന്‍.
ബാഴ്സലോണ യുവ താരമായ ഉസ്മാന്‍ ഡെംബേലെ ആണത്രെ യുണൈറ്റഡ് ലക്ഷ്യം ഇടുന്ന താരം.നിലവിലെ കരാർ പ്രകാരം ഇനിയും രണ്ട് വർഷം ശേഷിക്കുന്ന സാഞ്ചോയേ സൈന്‍ ചെയ്യാന്‍ റെഡ് ഡെവിൾസിന് 120 മില്യൺ യൂറോ നൽകേണ്ടിവരും.ഇതിനായി താരത്തിന്‍റെ പ്രതിനിതികള്‍ ആയി യുണൈറ്റഡ് ചര്‍ച്ച നടത്തിയെന്നും വാര്‍ത്തകള്‍ വന്നിട്ടുണ്ട്.അനാവശ്യ പരിക്ക് മൂലം കഴിഞ്ഞ മൂന്ന് സീസണ്‍ നശിപ്പിച്ച ഡെംബെലേക്ക് ഒരു അവസരം കൂടെ നല്‍കാന്‍ ബാഴ്സ ബോര്‍ഡ് തയ്യാറായിരുന്നു.






































