Foot Ball Top News

യൂറോപ്പ സെമി ഫൈനലിലേക്ക് കടന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

August 11, 2020

യൂറോപ്പ സെമി ഫൈനലിലേക്ക് കടന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

ഇന്ന്  രാവിലെ നടന്ന മല്‍സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് കോപ്പന്‍ഹേഗനെ എതിരിലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.ഇതോടെ യുണൈറ്റഡ് യൂറോപ്പ ലീഗ് സെമി ഫൈനലിലേക്ക് കടക്കുകയും ചെയ്തു.ബ്രൂണോ ഫെര്‍ണാണ്ടസ് ആണ് യുണൈറ്റഡിന് വേണ്ടി വിജയ ഗോള്‍ നേടിയത്.

 

ഇന്നലെ യുണൈറ്റഡ് എല്ലാ താരങ്ങളെയും അണിനിരത്തി മികച്ച ടീമിനെ ആയിരുന്നു ഇറക്കിയത്.ഡി ഗിയക്ക് പകരം ഇന്നലെയും ഇറങ്ങിയത് അര്‍ജന്‍റൈന്‍ താരം സെര്‍ജിയോ റോമെറോ.യുണൈറ്റഡിന് അനായാസ വിജയം നേടുമെന്ന് വിചാരിച്ചെങ്കിലും ഫുള്‍ ടൈമിലും ഇരു ടീമുകളും ഗോള്‍  നേടാത്തതിനാല്‍ മല്‍സരം അധിക സമയത്തേക്ക് നീങ്ങി.95 ആം മിനുട്ടില്‍ ആന്തണി മാര്‍ഷ്യലിനെ ഫൌള്‍ ചെയ്തു ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിന് വിജയം സമ്മാനിച്ചു.

Leave a comment