യൂറോപ്പ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെകുത്താന്മാര് നാളെ ഇറങ്ങുന്നു
നാളെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ഡാനിഷ് ഫുട്ബോള്‍ ക്ലബ് കോപ്പന്‍ഹേഗനും തമ്മില്‍ ഏറ്റുമുട്ടും.ഇരുവരും തമ്മില്‍ ഉള്ള യൂറോപ്പ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരം നാളെ റെയ്ന്എനര്ജി സ്റ്റേഡിയനനില് വച്ചാണ് നടക്കുക.ജര്‍മന്‍ ക്ലബായ എഫ്സി കോല്ന് ഹോം ഗ്രൌണ്ടാണ് റെയ്ന്എനര്ജി സ്റ്റേഡിയന്‍.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് റൌണ്ട് ഓഫ് 16 ല്‍ ലാസ്ക്കിനെ 7-1 എന്ന അഗ്രിഗേറ്റ് സ്കോറിനാണ് പരാജയപ്പെടുത്തിയത്.ലീഗില്‍ അത്ഭുത തിരിച്ചുവരവ് നടത്തിയ യുണൈറ്റഡ് തന്നെയാണ് യൂറോപ്പ ലീഗിലെ ഫേവറിറ്റുകള്‍.കോപ്പന്‍ഹേഗന്‍ ആകട്ടെ ഇസ്താന്‍ബൂള്‍ ബസക്സേയിറിനെ മൂന്നേ ഒന്നിന് പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറിലേക്ക് എത്തിയത്.കഴിഞ്ഞ മല്‍സരത്തില്‍ യുവ താരനിരയെ അണിനിരത്തിയ ഒലെ ഇന്ന് തന്റെ കൈയിലുള്ള എല്ലാ ആയുധങ്ങളും പയറ്റി നോക്കും എന്നത് ഉറപ്പ്.






































