മെസ്സി മറഡോണയെ മറികടന്ന് കാലങ്ങള്‍ കഴിങ്ങിരിക്കുന്നു – ഡെല്‍ ബോസ്ക്
ലോകത്തിലെ തന്നെ മികച്ച കളിക്കാരെ പരിശീലിപ്പിച്ച കോച്ചാണ് 2010 ൽ സ്പെയിനുമായി ലോകകപ്പ് നേടിയ പരിശീലകനും 2012 ൽ യൂറോ ജേതാവുമായ വിസെൻറ് ഡെൽ ബോസ്ക് .അദ്ദേഹം ടി.വൈ.സി സ്പോര്‍ട്ട്സിനോട് നടത്തിയ അഭിമുഘത്തില്‍ ലയണല്‍ മെസ്സിയെ കുറിച്ചും ചരിത്രത്തില്‍ മെസ്സിയുടെ പ്രാധാന്യത്തെ കുറിച്ചും ബോസ്ക് തന്റെ അഭിപ്രായം വെളിപ്പെടുത്തി.
“തെരുവുകളിൽ നിന്നുള്ള കളിക്കാരനാണ് മെസ്സി.ഗെയിമിലുള്ള മെസ്സിയുടെ വിഷന്‍ അപാരമാണ്.മെസ്സി ചെയ്യുന്ന ഡ്രിബിളിങ്ങ്,പാസിങ്,ഷൂട്ടിംഗ് നമ്മള് മറ്റ് കളിക്കാര്‍ ചെയുന്നത് കണ്ടിട്ടില്ല.അദ്ദേഹം ലോകത്തിലെ തന്നെ മികച്ച കളിക്കാരന് ആണ്.അദ്ദേഹത്തെയും മറഡോണയേയും ആളുകള്‍ താരതമ്യം ചെയ്യാറുണ്ട്.എന്നാല്‍ എന്റെ അഭിപ്രായത്തില്‍ മെസ്സി മറഡോണയെ മറികടന്ന് കാലങ്ങള്‍ ആയി.ഒരു പക്ഷേ ഭാവിയില്‍ മെസ്സിയേ കടത്തി വെട്ടുന്ന താരം വന്നേക്കാം.”ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.സ്പെയ്ന്‍ കോച്ച് ആയിരുന്ന ഇദ്ദേഹം മുന്‍ റയല്‍ മാഡ്രിഡ് കോച്ച് കൂടി ആയിരുന്നു.






































