ഞങ്ങളുടെ ശ്രദ്ധ മുഴുവന്‍ ബാഴ്സയുമായുള്ള മല്‍സരത്തില്‍ -ഡേവിഡ് അലാബ
തന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല എന്നും ഇപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് മാത്രമാണ് തന്‍റെ മനസ്സില്‍ എന്നും ഡേവിഡ് അലാബ വെളിപ്പെടുത്തി. ബാഴ്സലോണയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിനായി ബയേൺമ്യൂണിക്ക് ലിസ്ബണിലേക്ക് പോവുകയാണ്.അദ്ദേഹത്തിന്റെ കോണ്‍ട്രാക്റ്റ് അടുത്ത വര്‍ഷത്തോടെ തീരാന്‍ ഇരിക്കുകയാണ്.
എന്റെ ശ്രദ്ധ അടുത്ത കുറച്ച് ആഴ്‌ചകളിലാണ്, അതുകൊണ്ടാണ് എന്നെ ശ്രദ്ധ തിരിപ്പിക്കാന്‍ ഞാന്‍ ആരെയും അനുവദിക്കാത്തത്, ”തന്റെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ സമ്മര്‍ദം തീവ്രമാകുമെന്ന് ഞാൻ കരുതുന്നു, അതിനാല്‍ പോർച്ചുഗലിൽ നന്നായി തയ്യാറെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.ബാഴ്സ മികച്ച ടീം ആണ്.എന്നാല്‍ ഞങ്ങള്‍ക്ക് നല്ല ആത്മവിശ്വാസം ഉണ്ട്.ഞങ്ങളുടെ ഉത്തരവാതിത്വത്തില്‍ നിന്നും ഓടി ഒളിക്കാന്‍ ഞങ്ങള്‍ക്ക് ആവില്ല.”അദ്ദേഹം കൂട്ടിച്ചേർത്തു.






































