അന്ദ്രിയ പിര്‍ലോ പുതിയ യുവന്‍റസ് കോച്ച്
മൗറീഷ്യോ സാരിയെ പുറത്താക്കിപകരക്കാരനായി ആൻഡ്രിയ പിർലോയെ യുവന്റസ് മാനേജറായി നിയമിച്ചു. മുൻ മിഡ്ഫീൽഡറെ അണ്ടർ 23 ബോസായി നിയമിച്ച് ഒരാഴ്ച കഴിഞ്ഞാണ് യുവന്റസ് അദ്ദേഹത്തിനെ സീനിയര്‍ മാനേജര്‍ ആയി നിയമിക്കുന്നത്.ഇറ്റാലിയന്‍ സീരി എ നേടിയെങ്കിലും ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 ഇല്‍ ഇന്നും ലിയോണിനോട് പരാജയപ്പെട്ടതിനാല്‍ ആണ് ഇറ്റാലിയൻ ഭീമന്മാർ ഒരു സീസണിന് ശേഷം സാരിയെ പുറത്താക്കിയത്.
41 കാരനായ പിർലോ 2022 ജൂൺ വരെ രണ്ടുവർഷത്തെ കരാറിലാണ് സൈന്‍ ചെയ്തത്.“ അദ്ദേഹം ഞങ്ങൾക്ക് വേണ്ടി കളിച്ച ഒരാളാണ്, എല്ലായ്പ്പോഴും ഇവിടെ എല്ലാവരുമായും സമ്പർക്കം പുലർത്തുന്നുണ്ട്.ആരെ ക്കായിലുംഅദ്ദേഹത്തിന് ഇവിടെ കോച്ചാകാന്‍ യോഗ്യതയുണ്ട്.” യുവന്റസിന്റെ ചീഫ് ഫുട്ബോൾ ഓഫീസർ ഫാബിയോ പാരാറ്റിസി പറഞ്ഞു.






































