Foot Ball Top News

സ്പാലിനെ ഗോളിൽ മുക്കി റോമാ

July 23, 2020

സ്പാലിനെ ഗോളിൽ മുക്കി റോമാ

സ്പാലിനെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ ആറു ഗോൾ എന്ന വമ്പൻ മാർജിനിൽ എ.സ് റോമ വിജയിച്ചു. ഈ സീസണിലെ റോമയുടെ ഏറ്റവും വലിയ വിജയമാണ് ഇത്. ജയത്തോടെ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും അവർക്ക് സാധിച്ചിരിക്കുന്നു.

നിക്കോളോ കലൈസിനിച്ഛ് ആണ് റോമക്ക് വേണ്ടി സ്കോറിന് തുടങ്ങിയത്. എന്നാൽ ആൽബർട്ടോ സെറിയിലൂടെ ആതിഥേയർ ഒരണ്ണം തിരിച്ചടിച്ചു കളിയിൽ തിരിച്ചു വരൻ ശ്രമിച്ചു. പക്ഷെ പിന്നീട് കണ്ടത് റോമയുടെ താണ്ഡവം ആയിരുന്നു. കാർലെസ് പെറേസ്, കോളോറോവ്, ബ്രൂണോ പെറേസ്, നിക്കോളോ സാനിയോളോ എന്നിവർ ലക്‌ഷ്യം കണ്ടു റോമക്ക് ഗംഭീര വിജയം ഒരുക്കി. മിഡ്‌ഫീൽഡ് പ്രതിഭാസം സാനിയോളായാണ് ആണ് കളിയിലെ താരം.

Leave a comment