അഞ്ച് പകരക്കാരെ പരീക്ഷിക്കാന്‍ പ്രീമിയര്‍ ലീഗ്
ജൂൺ 17 ന് കൊറോണ വൈറസ് പാൻഡെമിക്കിനിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പ്രവർത്തനം പുനരാരംഭിക്കുമ്പോൾ പ്രമുഘ ഇംഗ്ലീഷ് മാനേജർമാർ പ്രീമിയർ ലീഗില്‍ അഞ്ച് പകരക്കാരെ ഉപയോഗിക്കുന്നതിന് സമ്മതം മൂളി.2019-20 കാമ്പെയ്നിന്റെ ബാക്കിയുള്ള മല്‍സരങ്ങളില്‍ മാച്ച് ഡേ സ്ക്വാഡുകൾ 18 ൽ നിന്ന് 20 ആക്കി ഉയർത്തുമെന്നും പ്രഖ്യാപിച്ചു, അതായത് ഒമ്പത് കളിക്കാരെ ബെഞ്ചിൽ ഉൾപ്പെടുത്താം.
അഞ്ച് സബ്സ്റ്റിട്ടുകളെ ഉപയോഗിക്കാനുള്ള പദ്ധതി ആദ്യം നടപ്പിലാക്കിയത് ജര്‍മന്‍ ഭൂന്ധസ്ലിഗയാണ്.പ്രീമിയര്‍ ലീഗ് കിരീടത്തിന്റെ കാര്യത്തില്‍ ഏറെ കുറെ തീരുമാനം ആയെങ്കിലും നാലാം സ്ഥാനത്തിന് ഇപ്പോഴും കനത്ത മല്‍സരം നിലനില്‍ക്കുന്നുണ്ട്.നാലാം സ്ഥാനത്തിന് വേണ്ടി ചെല്‍സി,മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്,ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് എന്നിവര്‍ അവസാനം വരെ പൊരുതും എന്നത് തീര്‍ച്ച.തരം താഴ്ത്തല്‍ ഭീഷണിയില്‍ നിന്നും കരകയറാനും നോര്‍വിച്ച്,ആസ്റ്റന്‍ വില്ല,ബോണ്‍മൌത് എന്നിവര്‍ തമ്മില്‍ പോരാട്ടം ഉറപ്പാണ്.






































