സുനിൽ വൽസൻ : 1983 ലോകകപ്പിലെ മലയാളി സാന്നിദ്ധ്യം
1983 ലോകകപ്പ് ക്രിക്കറ്റ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു മലയാളി വേരുകളുള്ള സുനിൽ വൽസൻ . ആൾറൗണ്ടർ എന്ന നിലയിൽ ടീമിൽ ഇടംപിടിച്ച അദ്ദേഹം മികച്ച ഒരു പേസ് ബൗളർ ആയിരുന്നു .ആൾറൗണ്ടർമാർ നിറഞ്ഞ ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന് കളിക്കാൻ അവസരം ലഭിച്ചില്ല . പരിശീലന മത്സരത്തിൽ ന്യൂസിലൻഡിനെതീരെ കളിച്ച അദ്ദേഹം ഓപ്പണർമാരായ ജോൺ റൈറ്റിന്റെയും ബ്രൂസ് എഡ്‌ഗറിന്റെയും വിക്കറ്റ് നേടിയിരുന്നു . 1983 ടീമിൽ ഇടം പിടിച്ചതു അഭിമാനമായി അദ്ദേഹം ഇന്നും കാണുന്നു .
ഡൽഹി , തമിഴ്‌നാട് ,റയിൽവേസ് എന്നീ ടീമുകൾക്കുവേണ്ടി രഞ്ജി ട്രോഫി കളിച്ച അദ്ദേഹം 25 .35 ശരാശരിയിൽ 212 വിക്കറ്റ് എടുത്തിട്ടുണ്ട് . GMR സ്പോർട്സിൽ അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ് ആയ അദ്ദേഹം ഡൽഹി ഡയർ ഡെവിൾസുമായി ആയി ബന്ധപെട്ടു പ്രവർത്തിക്കുന്നു .






































