Cricket Cricket-International Epic matches and incidents Top News

ചിന്നസ്വാമിയെ പുളകം കൊള്ളിച്ച ഒരു ഇന്നിംഗ്സ്

April 8, 2020

ചിന്നസ്വാമിയെ പുളകം കൊള്ളിച്ച ഒരു ഇന്നിംഗ്സ്

ക്രിക്കറ്റിനെ സ്നേഹിച്ചു തുടങ്ങിയ,ഈ
കളിയെ പൂർണമായി മനസിലാക്കി തുടങ്ങിയ ആ നാളുകളിൽ സച്ചിനോടൊപ്പം ഞാനേറെ ഇഷ്ടപെട്ട മുഖമായിരുന്നു അജയ് ജഡേജയുടേത്, എന്നിട്ടും ആ നാളുകളിൽ പോലും സച്ചിനെ ആഘോഷമാക്കിയതിന്റെ പകുതി പോലും അയാളെ ആരും ആഘോഷിച്ചിരുന്നില്ല. ഗാംഗുലിക്ക് കിട്ടിയ ആ ബഹുമാനവും അയാൾക്ക് ലഭിച്ചിരുന്നില്ല. ഒരുപാട് ആഘോഷിച്ചിട്ടില്ലെങ്കിലും അയാളെ ഹൃദയത്തോട് ചേർത്തു വച്ച കുറച്ചു ഫാൻസ്‌ ഉണ്ടായിരുന്നു, അയാളെ അനുകരിച്ച കുറച്ചു പേർ….

ലോവർ ഓർഡറിൽ ഒരു ഫിനിഷറെ പോലെ കളികൾ അവസാനിപ്പിക്കാനും, സുരക്ഷിതമായ ടാർഗെറ്റിലേക്ക് ടീമിനെ കൈപിടിച്ചുയർത്താനും അയാൾ പൊരുതിയ ഒരു കാലമുണ്ടായിരുന്നു…. അത്തരത്തിൽ ഒന്നായിരുന്നു 1996 വേൾഡ് കപ്പ് ക്വാർട്ടർ ഫൈനലിലെ ആ രാത്രിയിൽ ചിന്നസ്വാമിയിൽ പിറന്നത്…. 47 ഓവറിൽ 237/6 എന്ന നിലയിൽ ഇന്ത്യ അവരുടെ ഇന്നിങ്സിന്റെ അവസാന ലാപ്പിലേക്ക് കടക്കുന്ന നിമിഷം, ബോളുമായെത്തുന്നത് ദി ഗ്രേറ്റ്‌ വക്കാർ, ആ കാലത്ത് ഒരു ഇന്ത്യൻ ആരാധകർക്കും സ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാൻ കഴിയാത്തതായിരുന്നു. പിന്നെ ചിന്നസ്വാമിയിൽ അരങ്ങേറിയത് അനിൽ കുബ്ലയും ജഡേജയും കൂടി 22 റൺസായിരുന്നു ആ ഓവറിൽ നേടിയത്, ലാസ്റ്റ് ഓവറിൽ വീണ്ടുമെത്തിയ വക്കാറിനെ അയാൾ വീണ്ടും വരവേറ്റത് ഒരു ബൗണ്ടറിയിലൂടെ. അടുത്ത ബോൾ ഡൌൺ ദി ഗ്രൗണ്ട് സിക്സ്, വക്കാറിന് മുന്നിൽ തന്നെ അടുത്ത ബോളിൽ വീണെങ്കിലും അയാൾ അപ്പോഴേക്കും ഇന്ത്യയുടെ ആ ഗ്ലോറി ബുക്കിൽ സ്ഥാനം സ്വന്തമാക്കിയിരുന്നു. 25 ബോളിൽ അയാൾ സ്വന്തമാക്കിയ 45 റൺസ് ആ കാലങ്ങളിൽ അപൂർവമായിരുന്നു. അത് പിറന്നത് സമ്മർദങ്ങൾ നിറഞ്ഞു തുളുമ്പിയ ഇന്ത്യ പാക് വേൾഡ് കപ്പ്‌ നോക്ക് ഔട്ട് മാച്ചിൽ ആണെന്നുള്ളത് അതിനെ മഹത്വപൂര്ണമാക്കുന്ന ഒന്നായിരുന്നു.പിന്നീട് ആ കളിയിൽ പാക് ടീമിന്റെ കീപ്പിങ് ഗ്ലൗസ് അണിഞ്ഞ റഷീദ് ലത്തീഫ് ജഡേജയുടെ ആ ഇന്നിംഗ്‌സിനെ വേൾഡ് കപ്പ്‌ ചരിത്രത്തിലെ തന്നെ മികച്ചൊരു ഇന്നിംഗ്സ് എന്ന് വിശേഷിപ്പിച്ചിരുന്നു.. ഇന്നും ജഡേജയെ ഓർക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുക ആ ചിന്നസ്വാമി ഗ്രൗണ്ടാണ്, ആ തീപ്പൊരി ഇന്നിങ്‌സാണ്….
Pranav Thekkedath

Leave a comment