Foot Ball Top News

കോറോണ മൂലം മാതാവിനെ നഷ്ട്ടപ്പെട്ട് ഗാര്‍ഡിയോള

April 6, 2020

കോറോണ മൂലം മാതാവിനെ നഷ്ട്ടപ്പെട്ട് ഗാര്‍ഡിയോള

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍  സിറ്റി അവരുടെ ഹെഡ് കോച്ച് പെപ്പ് ഗാര്‍ഡിയോളയുടെ മാതാവ് ഡോലോര്‍സ് സല കാരിയോ(82) കോറോണ മൂലം മരണപ്പെട്ടെന്ന് വാര്‍ത്ത പുറത്തുവിട്ടു.ഇന്ന് ഉച്ചക്കാണ് മരണസമയം.ബാഴ്സലോണയിലാണ് മരണം സംഭവിച്ചത്.സിറ്റിയിലെ എല്ലാ താരങ്ങളും പെപ്പിന് തങ്ങളുടെ പിന്തുണ അറിയിച്ചു.

 

 

റൈവല്‍ ക്ലബായ യുണൈറ്റഡും തങ്ങളുടെ അനുശോചനം ട്വിറ്ററിലൂടെ അറിയിച്ചു.കഴിഞ്ഞ മാസം കൊറോണയെ നേരിടാന്‍  ബാഴ്സലോണയിലെ ഏഞ്ചല്‍ സൊലെര്‍ ഡാനിയേല്‍ ഫൌണ്ടേഷന് പെപ്പ് 1 മില്യണ്‍ യൂറോ നല്‍കിയിരുന്നു. സ്പെയിനില്‍ തീരാ തലവേദന സൃഷ്ടിക്കുകയാണ് കോറോണ ഇപ്പോള്‍.ഇതുവരെ  കൊറോണയെ സംബന്ധിച്ച് 135032 കേസുകള്‍ സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മരണ നിരക്ക് 13000 കവിയുകയും ചെയ്തു.യൂറോപ്പിലെ പ്രധാന ലീഗുകളെല്ലാം ഇനി എന്ന് തുടങ്ങിയേക്കും ഒരു വിവരവും ഇല്ലാത്ത അവസ്ഥയാണ്.

Leave a comment