ബെൽജിയം ക്ലബ്ബുകളെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താക്കിയേക്കും
കൊറോണ വൈറസ് ഭീഷണി കാരണം ആദ്യം ലീഗ് മത്സര സീസൺ അവസാനിപ്പിച്ച യൂറോപ്യൻ രാജ്യമാണ് ബെൽജിയം. യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷന്റെ അനുമതി കൂടാതെയാണ് അവർ എഫ് സി ബ്രൂഗ്ഗയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചുകൊണ്ട് സീസൺ അവസാനിപ്പിച്ചത്.. അതോടെ ആദ്യം അസംപിതൃപ്തി അറിയിച്ച UEFA പ്രസിഡന്റ് നടപടികളുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചതോടെ ബെൽജിയം ഫെഡറേഷൻ പ്രസിഡന്റ്
മെഹ്ദി ബയാത് അനുരഞ്ജന ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്…
മത്സരങ്ങൾ പൂർത്തിയാകാത്ത സ്ഥിതിക്ക് ഇപ്പോഴത്തെ ടേബിൾ നില അനുസരിച്ചു വേണം അടുത്ത വർഷത്തെ യൂറോപ്യൻ ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കുന്ന ടീമുകളെ നിശ്ചയിക്കാൻ എന്ന ബെൽജിയം വാദം സംബന്ധിച്ച് അനിശ്ചിതത്വം നില നിൽക്കുന്നതോടെ അടുത്ത ദിവസം UEFA പ്രസിഡന്റ് അലക്‌സാണ്ടർ ചെഫ്‌റേനുമായി കൂടിക്കാഴ്ചക്കു ബെൽജിയം ഫുട്ബോൾ പ്രസിഡന്റ് മെഹ്ദി ബായാതു അനുമതി തേടിയിരിക്കുകയാണ്
ബെൽജിയം ടീമുകൾക്ക് ചാമ്പ്യൻസ് ലീഗ് യൂറോപ്പ ലീഗ് മത്സരങ്ങളിൽ വിലക്ക് വരാതിരിക്കാനാണ് അവരുടെ ഇപ്പോഴത്തെ ശ്രമം






































