Foot Ball Top News

ഡേവിഡ് ബ്രൂക്ക്സിനെ ടീമിലെത്തിക്കാന്‍ ചെകുത്താന്‍പട

April 5, 2020

ഡേവിഡ് ബ്രൂക്ക്സിനെ ടീമിലെത്തിക്കാന്‍ ചെകുത്താന്‍പട

പ്രമുഘ ബോണ്‍മൌത് യുവ താരമായ ഡേവിഡ് ബ്രൂക്സിനെ അടുത്ത സമ്മര്‍ ട്രാന്‍സ്ഫറില്‍  ടീമിലെത്തിക്കാന്‍ യുണൈറ്റഡ്.വാര്‍ത്ത നല്കിയത് പ്രമുഘ പത്രമായ സണ്‍ ആണ്.22 വയസുള്ള ബ്രൂക്‍സിന്‍റെ പിന്നില്‍ മറ്റൊരു ഇംഗ്ലീഷ് ക്ലബായ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഈ സീസണില്‍ ബ്രൂക്ക്സിനെ നല്‍കി ലാഭം ഉണ്ടാക്കാന്‍ ആണത്രേ ബോണ്‍മൌത്തിന്റെയും ലക്ഷ്യം.

 

കഴിഞ്ഞ സീസണില്‍ 33 മല്‍സരം കളിച്ച ബ്രൂക്ക്സ് ഏഴ് ഗോളുകളും അഞ്ച് അസിസ്റ്റ്  നേടുകയും ചെയ്തു.എന്നാല്‍ സ്വപ്നതുല്യമായ ഈ സീസണ്‍ ആംഗിളിന് ഏറ്റ പരിക്ക് മൂലം തീരുകയായിരുന്നു.സണ്‍ പുറത്തുവിട്ട വാര്‍ത്തകള്‍ വെച്ച് നോക്കുകയാണെങ്കില്‍ മറ്റ് താരങ്ങളായ കാല്ലം വില്‍സണ്‍, ജോഷ് കിങ്ങ് എന്നിവരെയും കൊടുത്തേക്കും.ഈ മൂന്ന് താരങ്ങളെ കൊടുത്ത് പുതിയ യുവ താരങ്ങളെ ബോണ്‍മൌത് നോട്ടമിടുന്നുണ്ട്.

Leave a comment