ഞാന്‍ ഇത് വരെ സ്പാനിഷ് പഠച്ചിട്ടില്ല;വാന്‍ ഡി ബീക്ക്
അയാക്സ് താരമായ വാന്‍ ഡി ബീക്ക് അടുത്ത സീസണില്‍ റയലിലേക്ക് പോകുമെന്ന് ശക്തമായ റിപ്പോര്‍ട്ടുകളുണ്ട്,റയലില്‍ അടുത്ത സീസണില്‍ ഒന്നുകില്‍ പോള്‍ പൊഗ്ബ അല്ലെങ്കില്‍ വാന്‍ ഡി ബീക്ക് വരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഈ അടുത്ത് നടന്ന ഒരു ഇന്റര്‍വ്യൂവില്‍ താന്‍ അടുത്ത സീസണില്‍ തന്നെ റയലിലേക്ക് പോകുന്ന കാര്യം ഉറപ്പിച്ചിട്ടില്ല എന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
താന്‍ ഇത് വരെ സ്പാനിഷ് പഠനം തുടങ്ങിയിട്ട് പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു.കാര്യങ്ങള്‍ ഉറപ്പിച്ചിട്ടിലെന്നും ഇപ്പോള്‍ തന്റെ ശ്രദ്ധ അയാക്സില്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും വാന്‍ ഡി ബീക്കിനെ ടീമിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.സ്പെയിനില്‍ കളിക്കുന്നത്
തന്റെ സ്വപ്നം ആണെന്നും എന്നാല്‍ താന്‍ ഇപ്പോള്‍ അയാക്സില്‍ തൃപ്തന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






































