Foot Ball Top News

ഫുട്ബോള്‍ മല്‍സരങ്ങള്‍ തിരിച്ചെത്തിയാല്‍ അനേകം മാറ്റങ്ങള്‍ വരാന്‍ സാദ്യതയുണ്ട്;

April 3, 2020

ഫുട്ബോള്‍ മല്‍സരങ്ങള്‍ തിരിച്ചെത്തിയാല്‍ അനേകം മാറ്റങ്ങള്‍ വരാന്‍ സാദ്യതയുണ്ട്;

യൂറോപ്പിയന്‍ ഫുട്ബോള്‍ മല്‍സരങ്ങള്‍ തിരിച്ചെത്തിയാല്‍ മല്‍സര ഘടനയ്ക്ക് അനേകം മാറ്റങ്ങള്‍ വരാന്‍ സാധ്യത ഉണ്ടെന്ന് ഫിഫ പ്രസിഡന്‍റ് ഗിയാനി ഇന്‍ഫന്‍റിനോ.അത് എന്തൊക്കെ ആണെന്നും എന്നാണ് ലീഗ് മല്‍സരങ്ങള്‍ തുടങ്ങുക എന്നും ഇപ്പോള്‍ പറയാനാകില്ല.കൊറോണ ഇപ്പോള്‍ അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ എത്തി നില്‍ക്കുകയാണ്. ലോകത്തില്‍ മൊത്തം 52000 മരണങ്ങള്‍ കൊറോണ  മൂലം സംഭവിചെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ആഴ്ചയില്‍  ല ഗസെട്ടോ  ഡെല്ലോ സ്പോര്‍ട്ടിന് നല്‍കിയ ഇന്‍റര്‍വ്യൂവില്‍ ഗിയാനി ഇന്‍ഫന്‍റിനോ  പരമാവധി മല്‍സരങ്ങള്‍ കുറച്ച് സീസണ്‍ തീര്‍ക്കുന്നതിലായിരിക്കും തങ്ങളുടെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞിരുന്നു. 72ആമത് കോണ്‍മിബോള്‍ കോണ്‍ഗ്രസില്‍ വീഡിയോ കോണ്‍ഫറസിങ് വഴി മീറ്റിങ്  നല്‍കിയ ഗിയാനി ആളുകളുടെ ആരോഗ്യം വീണ്ടെടുത്തതിന് ശേഷം  ഫുട്ബോള്‍ നടത്താനായിരിക്കും ഫിഫയുടെ തീരുമാനം എന്ന് അഭിപ്രായം രേഘപ്പെടുത്തിയിരുന്നു.