Foot Ball Top News

ദിവസവും കളിച്ചാലും കുഴപ്പമില്ല,സീസണ്‍ തീര്‍ക്കുന്നതാണ് പ്രധാനം;ആന്ദ്രിയസ് പെരേര

April 3, 2020

ദിവസവും കളിച്ചാലും കുഴപ്പമില്ല,സീസണ്‍ തീര്‍ക്കുന്നതാണ് പ്രധാനം;ആന്ദ്രിയസ് പെരേര

ഇപ്പോള്‍ ഇംഗ്ലീഷ്  പ്രീമിയര്‍  ലീഗ്  2019-20 തുടരണോ അതോ ഒഴിവാക്കണോ എന്ന് എങ്ങും ചര്‍ച്ചകളാണ്.എന്നാല്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെ 24 വയസ്സുകാരനായ ആന്ദ്രിയസ് പെരേര ഈ സീസണ്‍ എങ്ങനെയും തീര്‍ക്കണം എന്ന് തന്‍റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ്.അതിന് വേണ്ടി തനിക്ക് എന്ത് ത്യാഗം സഹിക്കേണ്ടി വന്നാലും കുഴപ്പമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സീസണ്‍ കഴിയാന്‍ വേണ്ടി എല്ലാ ദിവസവും മല്‍സരങ്ങള്‍ നടത്തിയാലും പ്രശ്നമില്ല,കളിക്കാന്‍ താന്‍ തയാറാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

ഏപ്രില്‍ 30 വരെ ഇംഗ്ലീഷ് പ്രീമിയര്‍  ലീഗ് തുടങ്ങില്ല എന്ന് ബോര്‍ഡ് തീരുമാനം എടുത്തിരുന്നു,ബെല്‍ജിയന്‍ ജൂപിലര്‍  പ്രോ ലീഗ് ഇന്നലെ ക്ലബ് ബ്രൂജിനെ വിജയിയായി പ്രഖ്യാപിക്കുമെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്നാഴ്ചകളായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരങ്ങള്‍ അവരുടെ വീട്ടില്‍ ഇരുന്ന്   കൊണ്ട് ട്രെയിനിങ് തുടരുകയാണ്.

Leave a comment