ഇംഗ്ലണ്ടിലെ മോശം കാലാവസ്ഥയാകാം റൊണാള്‍ഡോ യുണൈറ്റഡില്‍ നിന്നും പോയത് ;ഗാരി നെവിലെ
മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോയുടെ സഹതാരമായിരുന്ന ഗാരി നെവിലെ,റൊണാള്‍ഡോ യുണൈറ്റഡ് വിടാനുള്ള സാഹചര്യം സ്കൈ സ്പോര്‍റ്റ്സിന് നല്‍കിയ ഇന്‍റര്‍വ്യൂവില്‍ ഓര്‍ത്തെടുത്ത് പറഞ്ഞു.ആ സമയത്ത് അദേഹത്തിന് സ്പാനിഷ് ലീഗില്‍ കളിക്കണമെന്നും അത് പോലെ റയലിന്‍റെ ജേഴ്സിയില്‍ ഇറങ്ങണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി നെവിലെ ഓര്‍ത്തെടുത്തു.
ഇംഗ്ലണ്ടിലെ കാലാവസ്ഥ മൂലവും ആയിരിക്കാം ഇവിടുന്നു പോവാന്‍ അദ്ദേഹം തീരുമാനം എടുത്തതെന്നും നെവിലെ കൂടിച്ചേര്‍ത്തു. ഇംഗ്ലണ്ടിലെ കാലാവസ്ഥ റൊണാള്‍ഡോയ്ക്ക് പ്രശ്നമാണ്എന്ന് കേട്ടതായി നെവിലെ ഓര്‍ത്തെടുത്തു.ആരൊക്കെ എന്തൊക്കെ പറഞ്ഞാലും യുണൈറ്റഡ് വിടാന്‍ അദ്ദേഹം തീരുമാനം എടുത്തിരുന്നു എന്നും നെവിലെ കൂട്ടിച്ചേര്‍ത്തു.2003ഇല്‍ യുണൈറ്റഡിലേക്ക് വന്ന റൊണോ ആറ് കൊല്ലം അവര്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.റൊണാള്‍ഡോ പോയതില്‍ ചെക്കുത്താന്‍മാരുടെ ആരാധകര്‍ക്ക് അന്ന് നല്ല വിഷമം ഉണ്ടായിരുന്നു.






































