Foot Ball Top News

ലിവര്‍പൂള്‍ vs അറ്റ്ലറ്റിക്കോ മല്‍സരം നടത്തിയത് അബദ്ധമായി;ലിവര്‍പൂള്‍ പബ്ലിക്ക് ഹെല്‍ത്ത് ഡയറക്റ്റര്‍

April 3, 2020

ലിവര്‍പൂള്‍ vs അറ്റ്ലറ്റിക്കോ മല്‍സരം നടത്തിയത് അബദ്ധമായി;ലിവര്‍പൂള്‍ പബ്ലിക്ക് ഹെല്‍ത്ത് ഡയറക്റ്റര്‍

ലിവര്‍പൂള്‍ vs അറ്റ്ലറ്റിക്കോ മല്‍സരം നടത്തിയത് വലിയ മണ്ടത്തരമായിരുന്നു എന്നും അതുമൂലം ലിവര്‍പൂളിന് കൊറോണ കേസുകള്‍ വര്‍ധിച്ചെന്നും ലിവര്‍പൂള്‍ പബ്ലിക്ക് ഹെല്‍ത്ത് ഡയറക്റ്റര്‍.ലിവര്‍പൂളില്‍  ഇപ്പോള്‍ കൊറോണ കേസുകള്‍ 262 ആയി വര്‍ധിക്കാനുള്ള കാരണം ആണ് സിറ്റി പബ്ലിക്ക് ഹെല്‍ത്ത് കൌണ്‍സില്‍ പറഞ്ഞത്.

മല്‍സരം നടത്തിയത് മണ്ടത്തരമായിരുന്നു എന്നും,സൈന്‍റിസ്റ്റ്കളും ഹെല്‍ത്ത് ഗോവെണ്‍മെന്‍റ് ഒഫ്ഫിഷ്യല്‍സും പറഞ്ഞിട്ടാണ് കളി നടത്തിയത്.11 മാര്‍ച്ചില്‍ ലിവര്‍പൂളില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 രണ്ടാം പാദ മല്‍സരം മൊത്തം 54000 കാണികള്‍ കാണാന്‍ വന്നിരുന്നു.അതില്‍ 3000 ആളുകള്‍ മാഡ്രിഡില്‍ നിന്നും വന്നവരാണ്, ഇത് മൂലം ആയിരിക്കാം കൊറോണ  കേസുകള്‍ ലിവര്‍പൂളില്‍ ഇത്രയധികം കൂടിയത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a comment