അഴ്സേനലിലേക്ക് പോകുവാന്‍ അലോന്‍സൊ യാചിച്ചിരുന്നു;സെസ്ക് ഫാബ്രിഗാസ്
2009 സമ്മറില്‍ അഞ്ച് കൊല്ലം ലിവര്‍പൂളിന് വേണ്ടി കളിച്ചത്തിന് ശേഷം ക്ജാബി അലോന്സൊയ്ക്കു ആഴ്സെനലിന് വേണ്ടി കളിക്കാന്‍ വളരെ വലിയ ആഗ്രഹം ഉണ്ടായിരുന്നു.ഇത് പറയുന്നതു മറ്റാരുമല്ല സ്പെയിനില്‍ അദേഹത്തിന്റെ ഒപ്പം കളിച്ച സെസ്ക് ഫാബ്രിഗാസാണ് പറഞ്ഞത്.ക്സാബി അഴ്സെനല്‍ ബോര്‍ഡിന്റ്റെ കാല് പിടിച്ചിരുന്നു.എന്നാല്‍ ഗണേര്‍സ് അദേഹത്തിന്റെ അപേക്ഷ ചെവികൊണ്ടില്ല.വിഷണനായ അലോണ്‍സോ പിന്നീട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറി.
ഈ കാലഗട്ടത്തില്‍ ഫാബ്രിഗാസ് ആഴ്സെനലിന് വേണ്ടി കളിക്കുകയായിരുന്നു.എന്നാല്‍ കാലം ആഴ്സെനലിന്റ്റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചു.ഒരു കൊല്ലത്തിനുള്ളില്‍ വേള്‍ഡ് കപ്പ് ചാമ്പ്യനായി അലോണ്‍സോ തന്റെ കഴിവ് തെളിയിച്ചു.ആഴ്സനെലിന്റെ പ്രവര്‍ത്തിയില്‍ തനിക്ക് ഇപ്പോളും നീരസം ഉണ്ടെന്ന് ഫാബ്രിഗാസ് പറഞ്ഞു.അദ്ദേഹം വരാന്‍ വേണ്ടി അത്രയും ആഗ്രഹിച്ച് ഇരിക്കുകയായിരുന്നു. കഴിയുന്ന വിധം ഞാനും ശ്രമിച്ചു എന്നാല്‍ വിധി മറ്റൊന്നായിരുന്നു.






































