കൊറോണയില്‍ നിന്നും മുക്തി നേടി മൈക്കല്‍ അര്‍ട്ടേട്ട
ആര്സെനല് കോച്ചായ മൈക്കല്‍ അര്‍ട്ടേട്ട താന്‍ ഇപ്പോള്‍ കൊറോണയില്‍ നിന്നും പൂര്‍ണ മുക്തനാണെന്ന് ലോകത്തോട് പങ്കുവെച്ചു.37 വയസുള്ള അര്‍ട്ടേട്ട പ്രീമിയര്‍ ലീഗില്‍ കൊറോണ ബാധിച്ച ആദ്യത്തെ പരിശീലകനായി.ആര്സെനല് ഗ്രീക്ക് ടീമായ ഒളിംപ്യകോസുമായുള്ള മല്‍സരത്തിന് ശേഷം അര്‍ട്ടേറ്റയ്ക്ക് രോഘലക്ഷണങ്ങള് കാണിച്ചുതുടങ്ങിയത്.ഒളിമ്പ്യകോസ് ടീം ഓണര്‍ ഇവാങ്ങേലോസ് മറീനാക്കിസിന് മാര്‍ച്ച് 10 നു കൊറോണ ബാധിച്ചിരുന്നു.രോഗം മാറാന്‍ അര്ട്ടേട്ടെയ്ക്ക് മൂന്നു തൊട്ട് നാല് ദിവസം വരെ വേണ്ടി വന്നെന് പറഞ്ഞു.
ഇപ്പോള്‍ തനിക്ക് പ്രശ്നമിലെന്നും തന്റെ പഴയ ഊര്‍ജസ്വലത തനിക്ക് തിരിച്ച് കിട്ടിയതായി തോന്നുന്നുവെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. ഈ സംഭവം മൂലം നടക്കാനിരുന്ന ആര്സെനല് മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള മല്‍സരം മാറ്റിവെച്ചിരുന്നു.അദ്ദേഹം സ്പാനിഷ് ചാനലായ ലാ സെക്സ്ട്ടയില് നല്കിയ പറഞ്ഞതാണിത്.






































