പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ റയൽ മാഡ്രിഡ്;
എൽ ക്ലാസിക്കോയിൽ നേടിയ ജയം തുടരാൻ റയൽ മാഡ്രിഡ്.റയൽ ബെറ്റിസ് ഹോം ഗ്രൗണ്ടായ ബെനിറ്റോ വിലമറിനിൽ ആതിഥേയർ റയൽ മാഡ്രിഡിനെ നേരിടും.ഇന്ത്യൻ സമയം നാളെ രാവിലെ ഒന്നരക്കാണ് മത്സരം.പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്,റയൽ ബെറ്റിസ് പതിനാലാം സ്ഥാനത്തും.ഇന്നത്തെ കളിയിൽ ജയിച്ചാൽ മാത്രമേ റയലിന് ഒന്നാമതെത്താൻ കഴിയുള്ളു.അതുകൊണ്ട് റയൽ കോച്ചായ സിദാൻ എന്ത് വില കൊടുത്തും വിലപ്പെട്ട മൂന്ന് പോയിന്റ് നേടാൻ ശ്രമിക്കും.
ഈ സീസണിൽ ഇരു ടീമുകളും മുന്നേ ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിത സമനില ആയിരുന്നു ഫലം.റയലിന് തലവേദനയായി കർവഹാൾ ,നാച്ചോ,ഇസ്കോ എന്നിവരുടെ അഭാവം.കർവഹാളിനു പകരം മിലിട്ടാവോ ഇറങ്ങിയേക്കും എന്നാണ് സൂചന. എൽക്ലാസിക്കോയിൽ ബാഴ്സയെ തോൽപിച്ച ആത്മവിശ്വാസത്തിലായിരിക്കും സിദാനും കൂട്ടരും ഇന്ന് കളിക്കാൻ ഇറങ്ങുന്നത്.






































