രാജ്യത്തെ അവസാന മത്സരത്തിൽ പരാജയത്തോടെ വിട പറഞ്ഞ് ലിയാണ്ടർ പേസ്
ബാംഗ്ലൂർ ചലഞ്ചർ ഫൈനലിലെ തോൽവിയോടെ ലിയാണ്ടർ പേസ്. ഇന്ത്യൻ ടെന്നീസിലെ എക്കാലത്തെയും മഹാനായ താരമായ പേസിന്റെ ഇന്ത്യയിലെ അവസാന മത്സരമായിരുന്നു ഇത്. പൂനെ 250 മാസ്റ്റേഴ്സ് എന്ന പോലെ ഇന്ത്യൻ സഖ്യം ആയ പുരവ് രാജ, രാമനാഥൻ സഖ്യത്തോട് ആയിരുന്നു പേസും ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനും അടങ്ങിയ സഖ്യം കീഴടങ്ങിയത്. 6-0, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുകയായിരുന്നു.
46 കാരനായ പേസ് ഇന്ത്യൻ ടെന്നീസിന് നൽകിയ സംഭാവനകൾ സാമാനതകൾ ഇല്ലാത്തതാണ്. 1996 ലെ ബാഴ്സലോണ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ പേസ് ടെന്നീസിലെ ഇന്ത്യയുടെ ഏക ഒളിമ്പിക് മെഡൽ ജേതാവു കൂടിയാണ്. നിരവധി തവണ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിൻസ് എന്നിവയിൽ ഇന്ത്യൻ പതാകയേന്തിയ പേസ് അവിടെയും നിരവധി നേട്ടങ്ങൾ കൈവരിച്ചു.






































