ഐഎസ്എല്‍ ഫുട്ബോൾ മത്സരം; ഹൈദരാബാദിന് വീണ്ടും സമനില
ഹൈദരാബാദ്: ഐഎസ്എല്ലില്‍ അവസാന ഹോം മത്സരത്തിലും വിജയമില്ലാതെ ഹൈദരാബാദ്. ജംഷഡ്പൂര്‍ എഫ്സിക്കെതിരെ ഭൂരിഭാഗം സമയവും മുന്നില്‍ നിന്നിട്ടും ഇഞ്ചുറി ടൈം ഗോളില്‍ ഹൈദരാബാദ് സമനില വഴങ്ങി. 39-ാം മിനിറ്റില്‍ നെസ്റ്റര്‍ ഗോര്ഡിലോയിലൂടെ ഹൈദരാബാദ് ആണ് ആദ്യം മുന്നിലെത്തിയത്.
രണ്ടാം പകുതിയില്‍ ഭൂരിഭാഗം സമയവും ആധിപത്യം കാത്ത ഹൈദരാബാസ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും ഇഞ്ചുറി ടൈമില്‍ സുമീത് പാസിയിലൂടെ ജംഷഡ്പൂര്‍ സമനില പിടിച്ചു. രണ്ടാം പകുതിയില്‍ സമനിലഗോളിനായി വലിയ ആവേശമൊന്നും പുറത്തെടുക്കാതിരുന്ന ജംഷഡ്പൂരിന് ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ലഭിച്ച അപ്രതീക്ഷിത ഗോള്‍ നേട്ടമായി.






































