Foot Ball Top News

ഒളിമ്പിക്സിൽ മൊഹമ്മദ് സലാ ഈജിപ്തിനായി കളത്തിലിറങ്ങും

February 13, 2020

author:

ഒളിമ്പിക്സിൽ മൊഹമ്മദ് സലാ ഈജിപ്തിനായി കളത്തിലിറങ്ങും

ലിവർപൂൾ സൂപ്പർ താരമായ മൊഹമ്മദ് സലാ ഈജിപ്തിന് വേണ്ടി ഒളിമ്പിക്സിലിറങ്ങും. ഈജിപ്തിന്റെ U23 പരിശീലകൻ ഷാകി ഗരീബാണ് സലാ കളിക്കുമെന്ന കാര്യം സ്ഥിതീകരിച്ചത്‌. 2020ൽ ടോക്കിയോയിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സിൽ ഈജിപ്തിനൊടൊപ്പം സലായുമുണ്ടാകും. 2019 ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിന്റെ U23 ഫൈനലിൽ കടന്നാണ് ഒളിമ്പിക്സിനായി ഈജിപ്ത് യോഗ്യത നേടിയെടുത്തത്.

മൂന്ന് സീനിയർ താരങ്ങളെയാണ് ഒളിമ്പിക് ടീമിൽ ഉൾപ്പെടുത്താൻ സാധിക്കുക. ഈ പ്രൊവിഷൻ ഉപയോഗപ്പെടുത്തിയാണ് സലാ കളിക്കുക. ജൂലൈ 24 മുതൽ ആഗസ്റ്റ് 9 വരെയാണ് ടൂർണമെന്റ് നടക്കുക. അതുകൊണ്ടു തന്നെ ലിവർപൂളിന്റെ പ്രീ സീസൺ തയ്യാറെടുപ്പുകളിൽ മൊഹമ്മദ് സലാ ഉണ്ടായിരിക്കില്ല.

Leave a comment