Cricket Top News

ത്രിരാഷ്ട്ര ടി20 ടൂർണമെന്റ് ഫൈനലിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി

February 12, 2020

author:

ത്രിരാഷ്ട്ര ടി20 ടൂർണമെന്റ് ഫൈനലിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി

ത്രിരാഷ്ട്ര ടി20 ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യക്ക് തോൽവി. 11 റൺസിന് ഓസ്ട്രേലിയയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. അനായാസം ജയിക്കാവുന്ന മത്സരത്തിൽ തുടരെ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് ഇന്ത്യക്ക് വിനയായത്. ഇന്ത്യയുടെ അവസാന 7 വിക്കറ്റുകൾ 29 റൺസ് എടുക്കുന്നതിനിടെയാണ് നഷ്ടമായത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്. പുറത്താവാതെ 54 പന്തിൽ നിന്ന് 71 റൺസ് എടുത്ത ബെത് ബൂണിയാണ് ഓസ്‌ട്രേലിയക്കായി മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യക്ക് വേണ്ടി രാജേശ്വരി ഗെയ്ക്‌വാദും ദീപ്തി ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തടുർന്ന് ബാറ്റ് ചെയ്ത ഇന്ത്യക്ക് സ്‌മൃതി മന്ദനായുടെ ബാറ്റിംഗ് മികവിൽ മികച്ച തുടക്കമാണ് ലഭിച്ചത്. 37 പന്തിൽ 66 റൺസ് എടുത്ത മന്ദനാ പുറത്തായതോടെ ഇന്ത്യൻ നിരയിൽ മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. തുടർന്ന് ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 115 എന്ന നിലയിൽ നിന്ന് 144 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി അഞ്ച് വിക്കറ്റ് നേടിയ ജീസസ് ജോനസ്സൻ ആണ് ഇന്ത്യയുടെ തകർച്ചക്ക് വഴിവച്ചത്.

Leave a comment