Foot Ball Top News

മഴ മൂലം മുടങ്ങിയ മാഞ്ചസ്റ്റർ സിറ്റി മത്സരത്തിന്റെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു.

February 12, 2020

author:

മഴ മൂലം മുടങ്ങിയ മാഞ്ചസ്റ്റർ സിറ്റി മത്സരത്തിന്റെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു.

പ്രതികൂല കാലാവസ്ഥ കാരണം മുടങ്ങിയ മാഞ്ചസ്റ്റർ സിറ്റി- വെസ്റ്റ് ഹാം പ്രീമിയർ ലീഗ് മത്സരത്തിന്റെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. ഈ മാസം 20 നാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിക്കാണ് കിക്കോഫ്. ഞാഴാറാഴ്ച്ച നടക്കേണ്ടിയിരുന്ന മത്സരം പ്രതികൂല കാലവസ്ഥ കാരണമാണ് റദ്ദാക്കിയത്.

നിലവിൽ വിന്റർ ബ്രേക്കിലാണ് ഇരു ടീമുകളും. പുതുക്കിയ തിയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇരു ടീമുണ്ടക്കും നേരത്തെ തന്നെ മടങ്ങിയെത്തേണ്ടിവരും. അപ്രതീക്ഷിത മത്സരം പെപ്പ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ തന്നെയാണ് പ്രതികൂലമായി ബാധിക്കുക. പുതുക്കിയ മത്സരം കഴിഞ്ഞാൽ അവർക്ക് 22 ആം തിയതി ലെസ്റ്ററിന് എതിരെയും ലീഗ് മത്സരം കളിക്കേണ്ടതുണ്ട്. 4 ദിവസങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗിൽ കരുത്തരായ റയൽ മാഡ്രിഡിനെയും അവർക്ക് നേരിടാനുണ്ട്.

Leave a comment