ശ്രീലങ്കൻ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
മാർച്ചിൽ ആരംഭിക്കുന്ന ശ്രീലങ്ക ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. രണ്ട് ടെസ്റ്റ് മത്സത്തിനുള്ള ടീമിനെ ആണ് പ്രഖ്യാപിച്ചത്. ജോ റൂട്ട് നായകനായി എത്തുന്ന ടീമിൽ കീറ്റോണ്‍ ജെന്നിങ്സിനെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ബെന്‍ ഫോക്സിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് ടീമിൽ ഒരു വർഷമായി ഇടം ലഭിക്കാതിരുന്ന ഇവരെ ഇത്തവണ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിക്ക് മൂലം ജോഫ്രെ ആര്‍ച്ചർ, ജെയിംസ് ആന്‍ഡേഴ്സണും ജോണി ബെയര്‍സ്റ്റോയും ടീമിൽ ഇല്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടക്ക് പരിക്കേറ്റ ജെയിംസ് ആന്ഡേഴ്സണ് നിലവില്‍ ചികിത്സയിലാണ്. അർച്ചർക്കും ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് പരിക്ക് പറ്റിയത്.മാര്‍ക്ക് വുഡ് ആണ് അർച്ചർക്ക് പകരം ടീമിൽ ഇടം നേടിയത്.
ജോ റൂട്ട്, ഡൊമിനിക് ബെസ്, സ്റ്റുവർട്ട് ബ്രോഡ്, ജോസ് ബട്ലർ, സാക്ക് ക്രാളി, സാം കുറാൻ, ജോ ഡെൻലി, ബെൻ ഫോക്സ്, കീറ്റൻ ജെന്നിംഗ്സ്, ജാക്ക് ലീച്ച്, മാത്യു പാർക്കിൻസൺ, ഒല്ലി പോപ്പ്, ഡൊമിനിക് സിബ്ലി, ബെൻ സ്റ്റോക്സ്, ക്രിസ് വോക്സ്, മാർക്ക് വുഡ്.






































