മൂന്നാം ഏകദിനം: ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു
ഇന്ത്യയ ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ അവസാന ഏകദിനത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയിൻ വില്യംസൺ ബൗളിങ്ങ് തിരഞ്ഞെടുത്തു. പരിക്ക് മൂലം പുറത്തായിരുന്നു വില്യംസൺ ഇന്ന് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ആദ്യ രണ്ട് മൽസരങ്ങളും ജയിച്ച ന്യൂസിലൻഡ് പരമ്പര നേടിയിട്ടുണ്ട്. മൂന്നാം ഏകദിനവും ജയിച്ച് ടി20 പരമ്പരയിലെ തോൽവിക്ക് പകരം വീട്ടാൻ ആകും ന്യൂസിലൻഡ് ശ്രമിക്കുക. ഇന്ന് 7:30ന് ആണ് മൽസരം ആരംഭിക്കുക.
രണ്ട് ടീമിലും മാറ്റങ്ങൾ ഉണ്ട്. ഇന്ത്യൻ ടീമിൽ ഒരു മാറ്റം മാത്രമാണ് ഉള്ളത്. ജാദവിന് പകരം മനീഷ് പാണ്ഡെയെ ടീമിൽ ഉൾപ്പെടുത്തി. ന്യൂസിലൻഡ് നിരയിൽ രണ്ട് മാറ്റങ്ങൾ ആണ് ഉള്ളത്. ടോം ബ്ലണ്ടൽ, മാർക്ക് ചാപ്മാൻ എന്നിവർക്ക് പകരം കെയ്ൻ വില്യംസണും, മിച്ചൽ സാന്റ്‌നറും ടീമിൽ ഇടം നേടി. രണ്ട് മത്സരത്തിലും മികച്ച പ്രകടനം നടത്തിയ റോസ് ടെയ്‌ലറിൽ തന്നെയാകും ന്യൂസിലൻഡിൻറെ പ്രതീക്ഷ.
ന്യൂസിലൻഡ് ടീം: മാർട്ടിൻ ഗുപ്റ്റിൽ, ഹെൻറി നിക്കോൾസ്, കെയ്ൻ വില്യംസൺ, റോസ് ടെയ്‌ലർ, ടോം ലതാം, ജെയിംസ് നീഷാം, കോളിൻ ഡി ഗ്രാൻഹോം, മിച്ചൽ സാന്റ്‌നർ, ടിം സൗത്തി, കെയ്‌ൽ ജാമിസൺ, ഹാമിഷ് ബെന്നറ്റ്.
ഇന്ത്യൻ ടീം: പൃഥ്വി ഷാ, മായങ്ക് അഗർവാൾ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ലോകേഷ് രാഹുൽ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, നവദീപ് സൈനി, യുശ്വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ.






































