Cricket Top News

ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് ഇന്നിംഗ്സ് ജയം

February 10, 2020

author:

ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് ഇന്നിംഗ്സ് ജയം

ബംഗ്ലാദേശിനെതിരെ ഇന്നിംഗ്സ് വിജയം നേടി പാകിസ്ഥാൻ. ഒരു ഇന്നിങ്സിനും 44 റൺസിനുമായിരുന്നു പാകിസ്ഥാന്റെ വിജയം. ഇതോടെ രണ്ടു മത്സരങ്ങളുള്ള പരമ്പരയിൽ പാകിസ്ഥാൻ 1-0ന് മുൻപിലെത്തുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ 212 റൺസ് വേണ്ടിയിരുന്ന ബംഗ്ലാദേശ് 168 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് വീതം വീഴ്ത്തിയ യാസിർ ഷാ – നസീം ഷാ കൂട്ടുകെട്ടാണ് പാകിസ്ഥാന്റെ ജയം അനായാസമാക്കിയത്. രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശിന് മികച്ച തുടക്കം ലഭിച്ചെങ്കിലും നസീം ഷാ ഇന്നലെ നേടിയ ഹാട്രിക് ബംഗ്ളദേശിന്റെ തകർച്ചക്ക് വഴിയൊരുക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശിന് വേണ്ടി മോമിനുൾ ഹഖ്(41), നജ്മുൽ ഹൊസൈൻ(38), തമിം ഇക്ബാൽ(34),ലിറ്റൻ ദാസ്(29) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

Leave a comment