മെസ്സിയുടെ ഹാട്രിക് അസിസ്റ്റ്, ജയിച്ചു കയറി ബാഴ്സ
ലയണല്‍ മെസ്സിയുടെ ഹാട്രിക് അസിസ്റ്റുകളുടെ പിൻബലത്തിൽ വിജയിച്ചു കയറി ബാഴ്‌സ. ഇത്തവണ ഗോളടിക്കുകയല്ല, ഗോളിന് വഴിയൊരുക്കിയാണ് മെസ്സി ചെയ്തത്. ഹാട്രിക് ഹാട്രിക് ഗോള്‍ അസിസ്റ്റുകളാണ് മെസ്സി സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്.
റിയല്‍ ബെറ്റീസിനെതിരെ നടന്ന മത്സരത്തിൽ, ആദ്യം ഒരു പെനാല്‍റ്റിയിലൂടെ ബെറ്റീസ് മുമ്പിലെത്തിയെങ്കിലും തിരിച്ചടിച്ച ബാഴ്‌സ 3-2 ന് വിജയം സ്വന്തമാക്കി. ആറാം മിനിട്ടില്‍ കനാലസ് ആയിരുന്നു പെനാല്‍റ്റി ഗോളാക്കി മാറ്റി ബെറ്റീസിന് ലീഡ് നല്‍കിയത്.
എന്നാല്‍ 9-ാം മിനിറ്റില്‍ തന്നെ ഡിയോങിലൂടെ ബാഴ്‌സ സമനില നേടി. 26ാം മിനിട്ടില്‍ നെബിലിലൂടെ ബെറ്റീസ് വീണ്ടും മുന്നിലെത്തുകയും ചെയ്തു. ബുസ്‌കെറ്റ്‌സിലൂടെ ബാഴ്‌സയുടെ രണ്ടാം ഗോള്‍ പിറന്നപ്പോള്‍ മത്സരം വീണ്ടും സമനിലയിലായി. രണ്ടാം പകുതിയില്‍ ലെങ്‌ലെറ്റിലൂടെ വിജയ ഗോള്‍ പിറന്നു.
മൂന്നു ഗോളുകള്‍ക്കും വഴിയൊരുക്കിയത് മെസ്സിയായിരുന്നു. മത്സരത്തില്‍ ബാഴ്‌സയുടെ ലെങ്‌ലെറ്റും ബെറ്റീസിന്റെ നെബില്‍ ഫെകീറും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തു പോവുകയും ചെയ്തു.






































