Foot Ball Top News

ഐ ലീഗ്: മോഹന്‍ ബഗാനും,ചെന്നൈ സിറ്റിക്കും ജയം

February 10, 2020

author:

ഐ ലീഗ്: മോഹന്‍ ബഗാനും,ചെന്നൈ സിറ്റിക്കും ജയം

ഐലീഗിൽ ഇന്നലെ നടന്ന മൽസരങ്ങളിൽ മോഹൻ ബഗാനും, ചെന്നൈ സിറ്റിക്കും ജയം. മോഹൻ ബാഗാൻ പഞ്ചാബ് എഫ്‌സിയെയാണ് തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് മോഹൻ ബഗാൻ ജയിച്ചത്. ലീഗിലെ എട്ടാം ജയമാണ് മോഹൻ ബഗാൻ ഇന്നലെ നേടിയത്. ആദ്യ പകുതിയിൽ ആണ് മോഹൻ ബഗാൻ ഗോൾ നേടിയത്, ബാബയാണ് വിജയ ഗോൾ നേടിയത്. മൽസരത്തിൽ രണ്ട് ടീമും മികച്ച പ്രകടനമാണ് നടത്തിയത്. തുടർച്ചയായ നാലാം ജയം നേടിയ മോഹൻ ബഗാന് നിലവിൽ 26 പോയിന്റ് ആണ് ഉള്ളത്.

ഇന്നലെ നടന്ന രണ്ടാം മൽസരത്തിൽ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ചെന്നൈ സിറ്റി തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ചെന്നൈയുടെ വിജയം. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് മൂന്ന് ഗോളുകളും പിറന്നത്. യൂസ കാസുമിയും,ജാന്‍ മുസാങ്കുവും ആണ് ചെന്നൈക്ക് വേണ്ടി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ 85ാം മിനിറ്റിൽ ആണ് ചെന്നൈ ആദ്യ ഗോൾ നേടിയത്. ഈന്ന ആദ്യ ഗോൾ നേടി മിനിറ്റിനകം ചര്‍ച്ചില്‍ ബ്രദേഴ്‌സ് സമനില ഗോൾ നേടി.ലാല്‍ക്കാപുയി മാവിയയിലൂടെയാണ് അവർ ഗോൾ നേടിയത്. പിന്നീട് ഇൻജുറി ടൈമിൽ ചെന്നൈ വിജയ ഗോൾ നേടിയത്.

Leave a comment