Cricket Top News

ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളറായി പാക്കിസ്ഥാൻ പേസർ നസീം ഷാ

February 10, 2020

author:

ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളറായി പാക്കിസ്ഥാൻ പേസർ നസീം ഷാ

പാകിസ്ഥാൻ ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിൽ മൂന്നാം ദിവസമായ ഇന്നലെ പാക്കിസ്ഥാൻ പേസർ നസീം ഷാ ഹാട്രിക് നേടി.ഇതോടെ ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളറായി നസീം ഷാ മാറി. 41-ാം ഓവറിൽ നജ്മുൽ ഹുസൈൻ, തൈജുൽ ഇസ്ലാം, മഹ്മൂദുള്ള എന്നിവരുടെ വിക്കറ്റുകൾ നേടിയതോടെയാണ് പുതിയ റെക്കോഡ് താരം സ്വന്തമാക്കിയത്. 16 വയസുള്ള നസീം ബംഗ്ലാദേശ് സ്പിന്നർ അലോക് കപാലിയുടെ റെക്കോർഡ് ആണ് തകർത്തത്. 19-ാം വയസ്സിൽ ആണ് അലോക് ഹാട്രിക്ക് നേടിയത്. ഈ റെക്കോഡ് ആണ് ഇന്നലെ പഴങ്കഥ ആയത്.

കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയ്‌ക്കെതിരേ അരങ്ങേറ്റം കുറിച്ചപ്പോൾ തന്റെ വേഗതയിൽ ക്രിക്കറ്റ് ലോകത്ത് വാർത്താതാരമായി മാറിയിരുന്നു. ടെസ്റ്റിൽ ഹാട്രിക് നേടുന്ന നാലാമത്തെ പാകിസ്ഥാൻ ക്രിക്കറ്റ് താരമാണ് നസീം ഷാ. വസീം അക്രം, അബ്ദുൾ റസാഖ്, മുഹമ്മദ് സാമി എന്നിവരാണ് നേരത്തെ ഹാട്രിക് നേടിയവർ. വസീം അക്രം രണ്ടുതവണ ടെസ്റ്റിൽ ഹാട്രിക് നേടിയിട്ടുണ്ട്.

Leave a comment