ഡിബാലയുമായി പുതിയ കരാറിലേർപ്പെടാൻ യുവന്റസ്
നിലവിൽ യുവന്റസ് താരമായ ഡിബാലയെ ക്ലബ്ബിൽ നിലനിർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി യുവന്റസ്. യുവന്റസ് ഡയറക്ടറായ ഫാബായോ പരിസിറ്റിയാണ് വിവരം പുറത്തുവിട്ടത്. ഈ സീസണിലെ മികച്ച പ്രകടനമാണ് ഡിബാലെയുമായുള്ള പുതിയ കരാറിന് കാരണമായത്.
ഡിബാല പുതിയ കരാറിൽ ഒപ്പുവക്കുമെന്നും അദ്ദേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോർഡിന് ബോധ്യമുണ്ടെന്നും ഫാബിയോ പറഞ്ഞു.
2024 വരെയുള്ള കരാറാണ് നിലവിലെ വാഗ്ദാനം.
വർഷം തോറും 9 മില്യണോളം പ്രതിഫലമുണ്ടായിരിക്കും.






































