Foot Ball Top News

ഐ ലീഗ്‌ ഫുട്‌ബോളില്‍ ഗോകുലത്തിന് തോൽവി

February 9, 2020

author:

ഐ ലീഗ്‌ ഫുട്‌ബോളില്‍ ഗോകുലത്തിന് തോൽവി

ഐ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോകുലത്തിന് തോൽവി. റയൽ കാശ്മീരിനോടാണ് അവർ ഇന്നലെ തോറ്റത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഗോകുലത്തെ അവർ തോൽപ്പിച്ചത്. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് വിജയ ഗോൾ പിറന്നത്. കശ്മീർ താരം മാസണ്‍ റോബര്‍ട്ട്‌സണ്‍ ആണ് ഗോൾ നേടിയത്. തുടർച്ചയായ മൂന്ന് കളികളിൽ മാസണ്‍ റോബര്‍ട്ട്‌സണ്‍ കശ്‌മീരിന് വേണ്ടി ഗോൾ നേടി. ജയത്തോടെ കശ്മീർ ഐ ലീഗിൽ മൂന്നാം സ്‌ഥാനത്ത് എത്തി.

രണ്ട് ടീമുകളും മികച്ച പ്രകടനമാണ് നടതിയത്. രണ്ടാം പകുതിയിൽ 49-ാം മിനിറ്റില്‍ ആയിരുന്നു കശ്മീർ ഗോൾ നേടിയത്. 10 കളികളില്‍നിന്ന്‌ 14 പോയിന്റുള്ള ഗോകുലം അഞ്ചാം സ്ഥാനത്താണ്. മികച്ച ഫോമിലാണ് കശ്മീർ. അവരുടെ തുടർച്ചയായ മൂന്നാം ജയമാണ് ഇന്നലെ നേടിയത്.

Leave a comment