അണ്ടർ 19 ലോകകപ്പ് കിരീടം: ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ്ങ് തിരഞ്ഞെടുത്തു
അണ്ടർ 19 ലോകകപ്പിൻറെ ഫൈനൽ മൽസരം ആരംഭിച്ചു. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ്ങ് തിരഞ്ഞെടുത്തു . ആദ്യം ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ട്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഏഴ് ഓവറിൽ 15/1 എന്ന നിലയിലാണ്. രണ്ട് റൺസ് എടുത്ത ദിവ്യാന്‍ഷ് സക്സേനയാണ് പുറത്തായത്. 9 റൺസുമായി യശസ്വി ജയ്സ്വാളും, റൺസ് ഒന്നും നേടാതെ തിലക് വർമ്മയുമാണ് ക്രീസിൽ.
ലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ അഞ്ചാം കിരീട പോരാട്ടമാണിത്. ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിൽ എത്തിയിരിക്കുന്നത്.സെമിയിൽ ന്യൂസിലന്‍ഡിനെ തോൽപ്പിച്ചാണ് ബംഗ്ലാദേശ് ഫൈനലിൽ എത്തിയത് .ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ രണ്ട് ടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്.






































